കൊച്ചി :മാതാ അമൃതാനന്ദമയി മഠത്തിന്റെ കീഴിൽ സ്ത്രീ ശാക്തീകരണത്തിനും സ്വയംപര്യാപ്തതയ്ക്കുമായി പ്രവർത്തിക്കുന്ന സ്വയം സഹായ സംഘമായ
അമൃതശ്രീ അംഗങ്ങൾക്ക് മാതാ അമൃതാനന്ദമയി മഠത്തിൻ്റെ കൈത്താങ്ങ്. എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന 7000തോളം സ്ത്രീകൾക്ക് സാരിയും ധനസഹായവും വിതരണം ചെയ്തു. ......
എംജി യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ അപ്ലൈഡ് സോഷ്യോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വരാപ്പുഴ അതിരൂപതാംഗവും നിയുക്ത യൂത്ത് കമ്മീഷൻ ഡയറക്ടറും ആശ്വാസ് കൗൺസിലിംഗ് സെന്ററിന്റെ നിയുക്ത അസോസിയേറ്റ് ഡയറക്ടറുമായ ഫാ. പ്രസാദ് ജോസ് കാനപ്പിള്ളിക്ക് അഭിനന്ദനങ്ങളും സ്നേഹാഭിവാദ്യങ്ങളും.വരാപ്പുഴ അതിരൂപതയിലെ തേവർകാട് തിരുഹൃദയ ഇടവകാംഗമാണ് ഫാ. ......
കൊച്ചി: സ്കോളിയോസിസ് പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനായി സ്കൂൾ വിദ്യാർഥികളിൽ പരിശോധനകൾ നടത്തുന്ന ‘സ്റ്റാൻഡ് സ്ട്രെയിറ്റ്’ പദ്ധതിക്ക് വി.പി.എസ് ലേക്ഷോര് ഹോസ്പിറ്റലിൽ തുടക്കമായി. ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈൻ ആൻഡ് സ്കോളിയോസിസ് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മരട് മുൻസിപ്പാലിറ്റി കൗൺസിലർ ദിവ്യ അനിൽകുമാർ നിർവഹിച്ചു. ......
കൊച്ചി: നമ്മുടെ വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി റോജി എം. ജോൺ.......
കേരളത്തിലെ പ്രമുഖ ബില്‍ഡറായ വര്‍മ്മ ഹോംസും കളമശ്ശേരി എസ് സി എം എസ് ഗ്രൂപ്പും സംയുക്തമായി എസ് സി എം എസ് സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്റ് ടെക്നോളജിയുടെ നേതൃത്വത്തില്‍ സിവില്‍ എന്‍ജിനിയറിംഗ് പ്രൊഫഷണലുകള്‍ക്കായി സംഘടിപ്പിച്ച വര്‍മ്മ സ്കില്‍ബ്രിഡ്ജ് ട്രെയിനിംഗ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മയുടേയും എസ് സി എം എസ് വൈസ് ചെയര്മാന് ഡോ. രാധാ പി തേവന്നൂരിന്റേയും സാന്നിധ്യത്തില്‍ ഹൈബി ഈഡന് എം പി നിര്‍വഹിക്കുന്നു. ......

തിരുവനന്തപുരം: പരിസ്ഥിതി ദിനാഘോഷത്തിന് ഇന്ദ്രജാല സ്പര്‍ശം നല്കി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരന് മുഹമ്മദ് അഷ്കര്‍. നടാനുള്ള വൃക്ഷത്തൈ ഒഴിഞ്ഞ പോട്ടില്‍ നിന്നും ഞൊടിയിടയില്‍ സൃഷ്ടിച്ച് അസിസ്റ്റന്റ് കളക്ടര്‍ ദിനേശ് വിഷ്ണോയ്ക്ക് നല്‍കിയാണ് പരിസ്ഥിതി ദിനാഘോഷത്തിന് മായാജാല സ്പര്‍ശം നല്‍കിയത്. ആ മരം കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ നടുകയും ചെയ്തു. ഡിഫറന്റ് ആര്‍ട് സെന്ററും കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കഠിനംകുളം യൂണിറ്റും സംയുക്തമായി വെട്ടുതുറ ബി.പി.എം യു.പി.എസില്‍ നടത്തിയ പരിസ്ഥിതി ദിനാഘോഷ ചടങ്ങിലാണ് കാണികള്‍ക്ക് കൗതുകമായ വിരുന്നൊരുങ്ങിയത്. ഒഴിഞ്ഞ പോട്ടിലേയ്ക്ക് വെള്ളമൊഴിച്ച മാന്ത്രികന് നിമിഷങ്ങള്‍ക്കുള്ളില്‍ മലബാര്‍ ചെസ് നട്ട് തൈ സൃഷ്ടിച്ചെടുത്ത് നല്‍കുകയായിരുന്നു. പുതുതലമുറ പ്രകൃതിയോടിണങ്ങി ജീവിക്കുവാനുള്ള ഒരു സംസ്കാരം വളര്‍ത്തിയെടുക്കണമെന്നും പ്രകൃതി ഒരുത്തരവാദിത്വമായി കണ്ടുകൊണ്ട് അതിനെ പരിപാലിക്കാന്‍ തയ്യാറാകണമെന്നും ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തിലാണ് സ്കൂളില്‍ ഒരു പച്ചക്കറി-പൂന്തോട്ടം നിര്‍മിച്ചു നല്‍കിയത്. സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായി സെന്ററിലേയും സ്കൂളിലെയും കുട്ടികള്‍ സംയുക്തമായാണ് തോട്ട നിര്‍മാണത്തില്‍ പങ്കാളികളായത്. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ ഫാ.ജെറോം ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. ......
മലപ്പുറം: വിശ്വാസികൾക്ക് സിപിഎമ്മിൽ അംഗത്വമെടുക്കാനാകില്ലെന്ന സമസ്ത നേതാവ് സത്താർ പന്തല്ലൂരിന്റെ പ്രസ്താവനയ്ക്ക് പരോക്ഷ വിമർശനവുമായി മുൻ മന്ത്രിയും പുതുതായി സിപിഎം അംഗത്വം സ്വീകരിച്ച നേതാവുമായ കെ.ടി. ജലീൽ രംഗത്ത്. ......
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ വൻ ജനപങ്കാളിത്തം. പ്ലക്കാർഡുകളും ബാനറുകളുമായി നൂറുകണക്കിന് യുവതീ യുവാക്കൾ പ്രതിഷേധത്തിൽ അണിചേർന്നു.
രാവിലെ 10 മണിയോടെ ആരംഭിച്ച സമരത്തിന് വൈകിട്ട് 5 മണിവരെ അനുമതി നൽകിയിട്ടുണ്ട്. ......